ഏകദേശം 70000 റെയില്‍വേ ജീവനക്കാര്‍ക്ക് വാക്സിനേഷന്‍ നല്‍കിയെന്ന് റെയല്‍വേ മന്ത്രാലയം

ശ്രീനു എസ്| Last Modified വ്യാഴം, 11 മാര്‍ച്ച് 2021 (17:34 IST)
ഇന്ത്യന്‍ റെയില്‍വേയുടെ മൊത്തം ജീവനക്കാരില്‍ 70000 ത്തോളം പേര്‍ക്ക് വാക്സിനേഷന്‍ നല്‍കിയെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ പാര്‍ലമെന്റില്‍ അറിയിച്ചു. 3.2 ലക്ഷം പേര്‍ക്ക് ഇനി വാക്സിനേഷന്‍ നല്‍കാനുണ്ടെന്നും അദ്ദേഹം അറിയിച്ചു. ആദ്യ ഘട്ടത്തില്‍ റെയില്‍വേ തങ്ങളുടെ ആരോഗ്യ ജീവനക്കാര്‍ക്കും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിലെ
ജീവനക്കാര്‍ക്കുമാണ് വാക്സിനേഷന്‍ നല്‍കിയത്. 3.2 ലക്ഷത്തില്‍ കൂടുതല്‍ വരുന്ന മറ്റു ജീവനക്കാര്‍ക്ക് അടുത്ത ഘട്ടത്തില്‍ വാക്സിനേഷന്‍ നടത്തുമെന്നും പിയൂഷ് ഗോയല്‍ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :