അഭിറാം മനോഹർ|
Last Modified ചൊവ്വ, 11 മെയ് 2021 (16:55 IST)
കൊവിഡ് വാക്‌സിൻ വിതരണത്തിൽ രണ്ടാം ഡോസ് എടുക്കാനുള്ളവർക്ക് മുൻഗണന നൽകാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രനിർദേശം. കേന്ദ്രത്തിൽ നിന്നും ലഭിക്കുന്ന വാക്‌സിന്റെ 70 ശതമാനാവും രണ്ടാം ഡോസുകാർക്ക് മാറ്റിവെയ്‌ക്കാനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം.
വാക്‌സിൻ പാഴാക്കുന്നത് കുറയ്‌ക്കാനും നിർദേശമുണ്ട്. രണ്ടാം ഡോസുകാർക്ക് വാക്‌സിൻ കൊടുക്കുക എന്നത് പ്രധാനമാണെന്ന് സംസ്ഥാന ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതിനായി ലഭിക്കുന്ന വാക്‌സിന്റെ 70 ശതമാനവും മാറ്റിവെക്കാനാണ് നിർദേശം.ശേഷിക്കുന്ന വാക്‌സിൻ മാത്രമെ ഒന്നാം ഡോസുകാർക്ക് നൽകാവും. 70 ശതമാനം എന്നത് 100 ശതമാനം വരെയാക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.