1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. BCCI puts strict directives to players

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് വരെ വീടുകളിൽ തുടരുക, താരങ്ങളോട് നിലപാട് കടുപ്പിച്ച് ബിസിസിഐ

ബിസിസിഐ
ഇംഗ്ലണ്ട് പര്യടനത്തിനായി തിരഞ്ഞെടുക്കപ്പെട്ട താരങ്ങൾക്ക് മുന്നറിയിപ്പുമായി ബിസിസിഐ. കൊവിഡ് വ്യാപന സാഹചര്യത്തിൽ താരങ്ങൾ വീടുകളിൽ തന്നെ തുടരണമെന്നാണ് ബിസിസിഐ നിർദേശം. ഒരു കാരണവശാലും വൈറസ് ബാധയേൽക്കാനുള്ള സാഹചര്യം ഉണ്ടാക്കരുതെന്നും പര്യടനത്തിന് മുംബൈയിൽ നടത്തുന്ന കൊവിഡ് ടെസ്റ്റിൽ പോസിറ്റീവാകുന്നവരെ പര്യടനത്തിൽ നിന്നും പുറത്താക്കുമെന്നും ബിസിസിഐ അറിയിച്ചു.
 
മുംബൈയിൽ നടത്തുന്ന ആർടി‌പി‌സിആർ പരിശോധനയിൽ പോസിറ്റീവായാൽ അവരെ പിന്നീട് ഇംഗ്ലണ്ട് പര്യടനത്തിനായി പരിഗണിക്കില്ലെന്ന വ്യക്തമായ മുന്നറിയിപ്പാണ് ബിസിസിഐ നൽകിയിരിക്കുന്നത്. ഒരു താരത്തിനായി പ്രത്യേക ചാർട്ടേഡ് ഫ്ലൈറ്റ് നൽകാൻ ബിസിസിഐ തയ്യാറാകില്ലെന്നാണ് മുന്നറിയിപ്പിലൂടെ വ്യക്തമാകുന്നത്.
അടുത്ത ലേഖനം
ഐപിഎൽ രണ്ടാംഘട്ടത്തിന് ഗ്ലാമർ കുറയും, താരങ്ങളെ വിട്ടുതരാനാവില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്