ഒമിക്രോണിൻ്റെ പുതിയ വകഭേദം ബി എ.2.75 ഇന്ത്യയിൽ കണ്ടെത്തി, സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതായി ലോകാരോഗ്യസംഘടന

അഭിറാം മനോഹർ| Last Modified വ്യാഴം, 7 ജൂലൈ 2022 (13:20 IST)
കൊവിഡ് വകഭേദമായ ഒമിക്രോണിൻ്റെ ഉപവകഭേദം ഇന്ത്യയിൽ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. ബിഎ.2.75 വകഭേദമാണ് കണ്ടെത്തിയത്. ഇത് നിരീക്ഷിച്ചു വരികയാണെന്ന് ലോകാരോഗ്യസംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥാനോം ഗെബ്രൈയെസുസ് പറഞ്ഞു.

കഴിഞ്ഞ രണ്ടാഴ്ചയായി ലോകമെങ്ങും കൊവിഡ് കേസുകളിൽ 30 ശതമാനം വർധനവുണ്ടായിട്ടുണ്ട്. യൂറോപ്പിലും അമേരിക്കയിലും ബിഎ.4, ബിഎ.5 വകഭേദങ്ങൾ കാര്യമായി ബാധിക്കുന്നുണ്ടെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :