1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India vs England 1st T 20 Sanju Samson

India vs England, 1st T 20: ഇന്ത്യ ഇന്ന് ഇറങ്ങുക സഞ്ജുവില്ലാതെ !

India vs England 1st T 20 Sanju Samson ഇന്ത്യ ഇന്ന് ഇറങ്ങുക സഞ്ജുവില്ലാതെ !
India vs England, 1st T 20: ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന്. ഇന്ത്യന്‍ സമയം രാത്രി 10.30 മുതലാണ് മത്സരം. സതാംപ്ടണിലെ റോസ് ബൗള്‍ സ്റ്റേഡിയമാണ് മത്സരത്തിനു വേദിയാകുക. 
 
സോണി സ്‌പോര്‍ട്‌സില്‍ മത്സരം തത്സമയം കാണാം. ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ സോണി ലിവിലും മത്സരം കാണാം. 
 
ഇംഗ്ലണ്ടിനെതിരായ ഒന്നാം ട്വന്റി 20 മത്സരത്തിനുള്ള ടീമില്‍ മലയാളി സഞ്ജു സാംസണ്‍ ഇടംപിടിച്ചിട്ടുണ്ടെങ്കിലും ഇന്ന് പ്ലേയിങ് ഇലവനില്‍ ഉണ്ടാകുമോ എന്ന കാര്യം സംശയമാണ്. ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ് എന്നിവരെ മധ്യനിരയില്‍ പരീക്ഷിക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ സഞ്ജുവിന് പുറത്തിരിക്കേണ്ടിവരും. ദീപക് ഹൂഡ പാര്‍ട് ടൈം ബൗളര്‍ കൂടിയാണെന്നതാണ് കൂടുതല്‍ പരിഗണന കിട്ടാന്‍ കാരണം. 
 
ഇന്ത്യയുടെ സാധ്യത ഇലവന്‍ 
 
രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്ക്, ബുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചഹല്‍, രവി ബിഷ്‌ണോയ്, ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍ 
 
അടുത്ത ലേഖനം
India vs England, 1st T 20: ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റി 20 പരമ്പര ഇന്ന് മുതല്‍, തത്സമയം കാണാന്‍ എന്ത് വേണം?