അനുബന്ധ വാര്‍ത്തകള്‍
- കഴിഞ്ഞ 24മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് വാക്സിന് സ്വീകരിച്ചത് ആറര ലക്ഷത്തിലധികം പേര്
- രാജ്യത്ത് ഒരുകോടിയിലധികം പേര് കൊവിഡ് വാക്സിന് സ്വീകരിച്ചു
- മഹാരാഷ്ട്രയില്‍ നവജാതശിശുക്കള്‍ മരിച്ച സംഭവം: രണ്ടു നേഴ്സുമാര്‍ക്കെതിരെ ക്രിമിനല്‍ കുറ്റത്തിന് കേസെടുത്തു
- വാട്ട്സ് ആപ്പിനും ടെലഗ്രാമിനും ബദലായി കേന്ദ്ര സർക്കാരിന്റെ 'സന്ദേശ്'
- അടിയന്തര ഉപയോഗത്തിന് നേപ്പാളില്‍ ചൈനയുടെ സിനോഫാം കൊവിഡ് വാക്സിന് അനുമതി
20ലക്ഷം കൊവിഷീല്‍ഡ് വാക്സിന് ഇന്ത്യയില്‍ നിന്ന് വാങ്ങുമെന്ന് നേപ്പാള്‍
അടിയന്തര ഉപയോഗത്തിന് നേപ്പാളില്‍ ചൈനയുടെ സിനോഫാം കൊവിഡ് വാക്സിന് അനുമതിയായി. നേപ്പാള്‍ അംഗീകാരം നല്കുന്ന രണ്ടാമത്തെ വാക്സിനാണ് ചൈനയുടെ സിനോഫാം. നേരത്തേ ഇന്ത്യന്‍ വാക്സിനായ കൊവിഷീല്‍ഡിന് നേപ്പാള്‍ അനുമതി നല്‍കിയിരുന്നു. ഇന്ത്യ 10 ലക്ഷം ഡോസ് കൊവിഡ് വാക്സിനായിരുന്നു നേപ്പാളിന് സൗജന്യമായി നല്‍കിയത്. അതേസമയം ഗ്രാന്റ് അടിസ്ഥാനത്തില്‍ അഞ്ചുലക്ഷം ഡോസ് വാക്സിനാണ് ചൈന നല്‍കുന്നത്.
അതേസമയം 20ലക്ഷം കൊവിഷീല്‍ഡ് വാക്സിന് ഇന്ത്യയില്‍ നിന്ന് വാങ്ങുമെന്ന് നേപ്പാള്‍ ആരോഗ്യമന്ത്രി ഹൃദയേഷ് ത്രിപാഠി പറഞ്ഞു. ഡോസിന് നാലു ഡോളര്‍ നല്‍കിയാണ് വാങ്ങുന്നത്. ഇതേ വില നല്‍കിയാണ് ബംഗ്ലാദേശും ഇന്ത്യയില്‍ നിന്ന് വാക്സിന് വാങ്ങിയത്. നല്ല വിലയ്ക്കാണ് വാക്സിന് ലഭിച്ചത്. ഈ അവസരം പാഴാക്കില്ലെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.