'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍' തമിഴ് റീമേക്ക് ഒരുങ്ങുന്നു, നായികയാകാന്‍ ഐശ്വര്യ രാജേഷ് !

കെ ആര്‍ അനൂപ്| Last Updated: ബുധന്‍, 24 ഫെബ്രുവരി 2021 (11:25 IST)

അടുത്തിടെ റിലീസ് ചെയ്ത 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍'ന് എങ്ങു നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ജിയോ ബേബി സംവിധാനം ചെയ്ത സിനിമ നീ സ്ട്രീമിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. ഇപ്പോഴിതാ 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍' തമിഴ് റീമേക്ക് ഒരുങ്ങുകയാണ്. ഐശ്വര്യ രാജേഷ് നായികയായി എത്തുമെന്നാണ് കോളിവുഡില്‍ നിന്ന് ലഭിക്കുന്ന വിവരം.ജയംകൊണ്ടേന്‍, കണ്ടേന്‍ കാതലൈ എന്നീ സിനിമകള്‍ സംവിധാനം ചെയ്ത കണ്ണനാണ് ഈ ചിത്രവും ഒരുക്കുന്നത്.

പിജി മുത്തയ്യ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. കാരക്കുടിയാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരും. 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍' തെലുങ്കിലേക്കും റീമേക്ക് ചെയ്യുന്നുണ്ട്.

ജനുവരി 15 ന് റിലീസ് ചെയ്ത ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :