വെബ്‌ദുനിയ ലേഖകൻ|
Last Updated:
ബുധന്‍, 24 ഫെബ്രുവരി 2021 (11:38 IST)
മുംബൈ: എൺപത് കോടിയെല്ലാം വൈദ്യുതി ബില്ല് വന്നാൽ ആരാണ് ഞെട്ടിപ്പോകാത്തത്. മഹാരാഷ്ട്രയിൽ എൺപതുകാരൻ ഈ ബില്ല് കണ്ടതോടെ ആശുപത്രിയിലായി. ബില്ലിലെ തുക കണ്ട് രക്ത സമ്മർദ്ദം ഉയർന്നതോടെ ഗണപത് നായിക് എന്ന 80 കാരനെ ആശുപത്രിയിൽ പ്രവേശിപ്പിയ്ക്കുകയായിരുന്നു. എന്നാൽ ബിൽ തുക രേഖപ്പെടുത്തിയതിൽ വന്ന പിഴവാണ് ഇതെന്ന്
മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി വിതരണ കമ്പനി അറിയിച്ചു. അരി പൊടിയ്ക്കുന്ന ഒരു മില്ല് ഗണപത് നായിക്ക് നടത്തുന്നുണ്ട്. ഈ സ്ഥാപനത്തിലാണ് 80 കോടി രൂപ ഇലക്ട്രിസിറ്റി ബില്ല് നൽകിയത്. ആറക്കം എഴുതേണ്ടതിന് പകരം അബദ്ധത്തിൽ എട്ടക്കം ആയിപ്പോയതാണ് ഈ പ്രശ്നങ്ങൾക്കെല്ലാം വഴിവച്ചത്. മീറ്റർ വീണ്ടും പരിശോധിച്ച് ഗണപത് നായിക്കിന് പുതിയ ബില്ല് നൽകി എന്നും. ബിൽ തുകയിൽ ഗണപത് നായിക് സംതൃപ്തനാണെന്നും മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി വിതരണക്കമ്പനി അറിയിച്ചു.