ശ്രീനു എസ്|
Last Modified ഞായര്‍, 4 ഏപ്രില്‍ 2021 (17:22 IST)
മാസ്‌ക് ധരിക്കാത്തതിന് മുംബൈയില്‍ ബ്രിഹമുംബൈ കോര്‍പ്പറേഷന്‍ (ബിഎംസി) ഏപ്രില്‍ രണ്ടുവരെ പിഴയായി പിരിച്ചെടുത്തത് 49 കോടിരൂപ. ഏപ്രില്‍ രണ്ടുവരെ 49,15,46,800 രൂപയാണ് പിരിച്ചെടുത്തത്. ഇത് റെയില്‍വേയും മുംബൈ പോലീസും പിരിച്ചെടുത്തപണവും ഉള്‍പ്പെടുന്നു.
ഇതില്‍ മുംബൈ പോലീസ് മാത്രം പിരിച്ചെടുത്തത് 4,88,70,400 രൂപയാണ്. കഴിഞ്ഞ ദിവസം മുംബൈയില്‍ മാത്രം 8,800പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇത് കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണ്. അതേസമയം മഹാരാഷ്ട്രയില്‍ പ്രതിദിന കൊവിഡ് കേസ് അരലക്ഷത്തോട് അടുത്തിട്ടുണ്ട്.