'പെണ്ണാണു ഭരിക്കുന്നത്, എന്താ പെണ്ണിനു കുഴപ്പം?': ടിക് ടോക്കിലെ കുഞ്ഞ് ആരോഗ്യമന്ത്രിക്ക് അഭിനന്ദനവുമായി ഒറിജിനല്‍ ആരോഗ്യമന്ത്രി !

Kk shailaja, Health, Tik tok, ടിക് ടോക്, കെകെ ശൈലജ, ആരോഗ്യം
ഗേളി ഇമ്മാനുവല്‍| Last Modified തിങ്കള്‍, 20 ഏപ്രില്‍ 2020 (15:47 IST)
നിയമസഭയില്‍ ആരോഗ്യമന്ത്രി നടത്തിയ തീപ്പൊരി പ്രസംഗത്തെ ടിക് ടോക്കിലൂടെ അവതരിപ്പിച്ച് ആറുവയസുകാരി. വീഡിയോ വൈറല്‍ ആയതിനെത്തുടര്‍ന്ന് അഭിനന്ദനവുമായി ആരോഗ്യമന്ത്രി തന്നെ എത്തി. പാലക്കാട് ചിറ്റൂരിലെ ശബരീഷിന്റെയും ജിഷയുടെയും മകള്‍ ആവര്‍ത്തനയാണ് ടിക് ടോക്കിലൂടെ സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുന്നത്.

'പെണ്ണാണ് ഭരിക്കുന്നതെങ്കിലും , എന്താ പെണ്ണിന് കുഴപ്പം' എന്നു തുടങ്ങുന്ന ആരോഗ്യ മന്ത്രി കെകെ ശൈലജയുടെ പ്രസംഗത്തിനാണ് ആവര്‍ത്തന തന്റെ അഭിനയപാടവം കാഴ്ചവച്ചത്.

മോളുടെ വീഡിയോ കണ്ട് ഇഷ്ടപ്പെട്ടെന്നും താന്‍ പോലും, അറിയാതെയാണ് അന്ന് നിയമസഭയില്‍ ക്ഷുഭിതയായി സംസാരിക്കേണ്ടിവന്നതെന്നും എതായാലും അടുത്ത തവണ പാലക്കാട് വരുമ്പോള്‍ ആവര്‍ത്തനയെ വന്ന് കാണാമെന്നും മന്ത്രി അറിയിച്ചതായി ആവര്‍ത്തനയുടെ പിതാവ് ശബരീഷ് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :