അനുബന്ധ വാര്‍ത്തകള്‍
- കര്‍ണാടകയ്ക്കു പിന്നാലെ തമിഴ്‌നാടും ലോക്ക്ഡൗണ്‍ നീട്ടി; ഇനി കേരളം?
- ലോക്ക്ഡൗണ്‍ പിന്‍വലിക്കാതെ ഘട്ടംഘട്ടമായി നിയന്ത്രണങ്ങളില്‍ ഇളവ്; സര്‍ക്കാര്‍ ആലോചിക്കുന്നു
- അനാവശ്യമായി പുറത്തിറങ്ങിയാല്‍ എട്ടിന്റെ പണി; വാഹനം പിടിച്ചെടുക്കും, പിഴ ചുമത്തും
- സംസ്ഥാനത്ത് ഇന്ന് മുതല്‍ ജൂണ്‍ ഒന്പതുവരെ കര്‍ശന പൊലീസ് പരിശോധന
- മൂന്ന് ദിവസം ദിവസം ഇളവ്, മൂന്ന് ദിവസം നിയന്ത്രണങ്ങള്‍; കേരളത്തില്‍ അണ്‍ലോക്ക് എങ്ങനെ നടപ്പിലാക്കും?
കേരളത്തില്‍ ലോക്ക്ഡൗണ്‍ ജൂണ്‍ 15 വരെ നീട്ടിയേക്കും
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ വീണ്ടും നീട്ടാന്‍ സാധ്യത. അയല്‍സംസ്ഥാനങ്ങളായ തമിഴ്‌നാടും കര്‍ണാടകവും ലോക്ക്ഡൗണ്‍ നീട്ടിയതിനു പിന്നാലെയാണ് കേരളത്തിലും സമാന തീരുമാനത്തിനു സാധ്യതയേറിയത്. ജൂണ്‍ 15 വരെ ലോക്ക്ഡൗണ്‍ നീട്ടിയേക്കും. കൂടുതല്‍ ഇളവുകള്‍ അനുവദിച്ചായിരിക്കും ലോക്ക്ഡൗണ്‍ നീട്ടുക. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തില്‍ കുറഞ്ഞാല്‍ മാത്രമേ ലോക്ക്ഡൗണ്‍ പൂര്‍ണമായി പിന്‍വലിക്കാന്‍ സാധിക്കൂ. ജൂണ്‍ 15 ആകുമ്പോഴേക്കും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുമെന്നാണ് കണക്കുകളില്‍ നിന്നു വ്യക്തമാകുന്നത്. ജൂണ്‍ ഒന്ന് മുതല്‍ മൂന്ന് വരെയുള്ള ദിവസങ്ങളില്‍ തുടര്‍ച്ചയായി 15 ശതമാനമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ജൂണ്‍ നാലിലേക്ക് എത്തിയപ്പോള്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ ചെറിയൊരു കുറവ് മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.