1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kasaragode local news

കുമ്പളയില്‍ സിപിഎം നേതാവിന്റെ വീട് ജെസിബി ഉപയോഗിച്ച് തകര്‍ത്തു

Kasaragode
കുമ്പളയില്‍ സിപിഎം നേതാവിന്റെ വീട് ജെസിബി ഉപയോഗിച്ച് തകര്‍ത്തു. സിപിഎം പ്രാദേശിക നേതാവും കര്‍ഷക സംഘം ജില്ലാ കമ്മിറ്റി അംഗവുമായ കെകെ അബ്ദുള്ളകുഞ്ഞിയുടെ വീടാണ് തകര്‍ത്തത്. അക്രമണത്തിനു പിന്നില്‍ എസ്ഡിപിയാണെന്ന് ആരോപണം ഉയരുന്നു. അബ്ള്ളകുഞ്ഞി നേരത്തേ മുസ്ലീം ലീഗ് ജില്ലാ ഭാരവാഹിയായിരുന്നു.
 
ഇന്നുരാവിലെ ഏഴുമണിയോടെയാണ് സംഭവം നടന്നത്. ഇത് തടയാന്‍ ശ്രമിച്ച അബ്ദുള്ളക്കുഞ്ഞി, ഭാര്യ റുഖിയ, മകന്‍ അബ്ദുള്‍ റഹീം എന്നിവര്‍ക്ക് പരിക്കേല്‍ക്കുകയും ഇവരെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിക്കുകയും ചെയ്തു.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
കോച്ചുകള്‍ കോവിഡ് കെയര്‍ സെന്ററുകളാക്കി ഇന്ത്യന്‍ റെയില്‍വേ