1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. Kerala covid update news

കേരളത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം 10ലക്ഷം കടന്നു

Kerala Covid
കേരളത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഞായറാഴ്ച 10ലക്ഷം കടന്നു. അതേസമയം മരണസംഖ്യ 3,985 ആയി. ഇന്നലെ 4,612 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം മൂലം 15പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. ഇതുവരെ സംസ്ഥാനത്ത് കൊവിഡ് ബാധിതരായത് 10,04,135 പേരാണ്. ഇതില്‍ 9,36,398 പേരും രോഗ മുക്തരായിട്ടുണ്ട്.
 
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 61,843 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.46 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,05,88,079 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
അടുത്ത ലേഖനം
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 18സംസ്ഥാനങ്ങളിലും കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തില്ല