17കാരിക്ക് വിവാഹ വാഗ്ദാനം നല്‍കി പീഡനം; 19കാരന്‍ അറസ്റ്റില്‍

ശ്രീനു എസ്| Last Modified തിങ്കള്‍, 15 ഫെബ്രുവരി 2021 (09:10 IST)
17കാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച 19കാരന്‍ അറസ്റ്റില്‍. കൊല്ലം വര്‍ക്കലയിലാണ് സംഭവം. തേക്കുവിള സ്വദേശി സജാറാണ് പിടിയിലായത്. വെള്ളിയാഴ്ച മുതല്‍ പെണ്‍കുട്ടിയെ കാണാതാകുകയും പിന്നീട് നടത്തിയ അന്വേഷണത്തില്‍ ചെറിയന്നൂരില്‍ നിന്നും കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് പീഡനവിവരം പുറത്താകുന്നത്.

വിവാഹ വാഗ്ദാനം നല്‍കി അഞ്ചുമാസത്തോളം സജാര്‍ പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴി. യുവാവിനെതിരെ പോക്‌സോ കേസ് ചുമത്തി അറസ്റ്റുചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :