അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് 3459 പേർക്ക് കൊവിഡ്, 17 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി 10.30
- മ്യാന്മറില് പട്ടാളം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ഒരു വര്‍ഷത്തേക്ക്
- ഫെബ്രുവരി മാസത്തിൽ ജനിച്ചവരാണോ ? എങ്കിൽ ഇത് നിങ്ങളുടെ പ്രത്യേകതയാണ്
- മ്യാന്മറിലെ പട്ടാള അട്ടിമറി: തടവിലാക്കപ്പെട്ട സൂചിയുള്‍പ്പെടെയുള്ള നേതാക്കളെ വിട്ടയച്ചില്ലെങ്കില്‍ തിരിച്ചടിക്കുമെന്ന് അമേരിക്ക
- മ്യാന്മറിലെ പട്ടാള അട്ടിമറി: കടുത്ത ആശങ്ക അറിയിച്ച് ഇന്ത്യ
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 29 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്; ഹോട്ട്സ്പോട്ടുകള്‍ നാല്
സംസ്ഥാനത്ത് ഇന്ന് 29 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 9, കോഴിക്കോട് 5, തൃശൂര്‍ 4, തിരുവനന്തപുരം 3, കൊല്ലം, വയനാട് 2 വീതം, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
അതേസമയം ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം കോര്പറേഷന് (കണ്ടൈന്‍മെന്റ് സബ് വാര്‍ഡ് 13), ആഴൂര്‍ (സബ് വാര്‍ഡ് 11), തൃശൂര്‍ ജില്ലയിലെ മാള (സബ് വാര്‍ഡ് 1), പാലക്കാട് ജില്ലയിലെ വടക്കാഞ്ചേരി (5, 8, 9) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. കൂടാതെ 3 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 376 ഹോട്ട് സ്പോട്ടുകളാണുള്ളത്.