അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 49 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
- സംസ്ഥാനത്ത് ഇന്ന് 6960 പേർക്ക് കൊവിഡ്, 23 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി 11.40
- സംസ്ഥാനത്ത് ഫെബ്രുവരി 15നു ശേഷം രണ്ടാംഘട്ട വാക്സിനേഷന് ആരംഭിക്കും
- സംസ്ഥാനത്ത് കോവിഡ് വാക്സിനേഷന് കേന്ദ്രങ്ങളുടെ എണ്ണം 249 ആയി വര്‍ധിപ്പിക്കാന്‍ ആക്ഷന്‍ പ്ലാന്‍
- 2016 മുതലുള്ള ശമ്പളകുടിശ്ശിക നല്‍കിയിട്ടില്ല: മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ സമരത്തിലേക്ക്
യുകെയില്‍ നിന്നുവന്ന ഒരാള്‍ക്കു കൂടി കൊവിഡ്; സംസ്ഥാനത്ത് ഇന്ന് മൂന്ന് ഹോട്ട്സ്പോട്ടുകള്‍
യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 69 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 45 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
ഇന്ന് 3 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ താന്നിത്തോട് (കണ്ടൈന്‍മെന്റ് വാര്‍ഡ് 9), പാലക്കാട് ജില്ലയിലെ അമ്പലപ്പാറ (10, 18), വയനാട് ജില്ലയിലെ മുള്ളന്‍കൊല്ലി (സബ് വാര്‍ഡ് 9, 10) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. 3 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 407 ഹോട്ട് സ്പോട്ടുകളാണുള്ളത്.