അനുബന്ധ വാര്‍ത്തകള്‍
- വിമാനയാത്രക്കാരുടെ താല്പര്യങ്ങളാണ് വലുത്, തരാതരം നിലപാട് മാറ്റുന്ന രാഷ്ട്രീയക്കാരിൽ എന്നെ ഉൾപ്പെടുത്തേണ്ട: ശശി തരൂർ
- എറണാകുളത്ത് രോഗം സ്ഥിരീകരിച്ച 61 ശതമാനം പേരും 50 വയസിനു താഴെ; യുവാക്കളില്‍ രോഗവ്യാപനം രൂക്ഷം
- സ്വപ്നയെ പരിചയപ്പെടുത്തിയതും ഒന്നിച്ച് ബാങ്ക് ലോക്കർ തുടങ്ങാൻ നിർദേശിച്ചതും ശിവശങ്കർ: ഇഡിയ്ക്ക് മൊഴി നൽകി ചാർട്ടേഡ് അക്കൗണ്ട്
- സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണച്ചന്തകള്‍ ഇന്നുമുതല്‍ പ്രവര്‍ത്തനം ആരംഭിക്കും
- കേരളം നൽകാമെന്ന് പറഞ്ഞത് ഒരു രാത്രക്കാരന് 135 രൂപ, അദാനി 168 വാഗ്ദാനം ചെയ്തു: വ്യോമയാനമന്ത്രി
കേരളത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം അരലക്ഷം കടന്നു
കേരളത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം അരലക്ഷം കടന്നു. ഇന്നലെ പുറത്തുവന്ന കണക്കനുസരിച്ച് സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 50231 ആയിട്ടുണ്ട്. ഇതില്‍ 32607പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. 17382പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. രോഗം മൂലം ഇതുവരെ 182പേരാണ് മരിച്ചത്. ഇതില്‍ ഏറെയും 60വയസിനു മുകളിലുള്ളവരാണ്.
സംസ്ഥാനത്ത് ഇന്നലെ 1968 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 429 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 356 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 198 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ കൊവിഡ് വ്യാപനം ഗുരുതരമായി തുടരുകയാണ്.