അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് കൊവിഡ് പരിശോധന വര്‍ധിപ്പിച്ചു; 24മണിക്കൂറിനിടെ പരിശോധിച്ചത് 37010സാമ്പിളുകള്‍
- സംസ്ഥാനത്ത് ഇന്ന് പ്രഖ്യാപിച്ചത് 31 ഹോട്ട് സ്പോട്ടുകള്‍; ആകെ ഹോട്ട്സ്പോട്ടുകള്‍ 585 ആയി
- കൊവിഡ്: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത് ഒന്‍പത് മരണങ്ങള്
- കൊവിഡിന്റെ രണ്ടാം വരവിനെ ഭയന്ന് യൂറോപ്പ്, സ്പെയിനിലും ഇറ്റലിയിലും കൂടുതൽ രോഗികൾ
- സംസ്ഥാനത്ത് ഇന്ന് 1968 പേർക്ക് കൊവിഡ്, 1737 പേർക്ക് സമ്പർക്കം വഴി രോഗം
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 48 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്; തിരുവനന്തപുരത്തുമാത്രം 21പേര്‍ക്ക് രോഗം
സംസ്ഥാനത്ത് 48 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 21, മലപ്പുറം ജില്ലയിലെ 9, എറണാകുളം, കോഴിക്കോട് ജില്ലകളിലെ 4 വീതവും, കാസര്‍ഗോഡ് ജില്ലയിലെ 3, കൊല്ലം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലെ 2 വീതവും, പാലക്കാട് ജില്ലയിലെ ഒന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
എറണാകുളം ജില്ലയിലെ 3 ഐ.എന്‍.എച്ച്.എസ്. ജിവനക്കാര്‍ക്കും രോഗം ബാധിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,73,189 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,58,543 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 14,646 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2198 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.