ഇടുക്കി സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു

ശ്രീനു എസ്| Last Updated: ചൊവ്വ, 21 ജൂലൈ 2020 (14:39 IST)
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. ഇടുക്കി അയ്യപ്പന്‍കോവില്‍ സ്വദേശി നാരായണന്‍(75) ആണ് മരിച്ചത്. ഇന്നലെയായിരുന്നു ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. ഇതോടുകൂടി ഇടുക്കിയിലെ കൊവിഡ് മരണം നാലായി.

പതിനാലാം തിയതിയായിരുന്നു മകനോടൊപ്പം ഇദ്ദേഹം തമിഴ്‌നാട്ടില്‍ നിന്ന് നാട്ടിലെത്തിയത്. ഒറ്റപ്പെട്ട് താമസിച്ചിരുന്നതിനാല്‍ ഇവര്‍ വന്നത് ആരും അറിഞ്ഞിരുന്നില്ല. പിന്നീട് ആരോഗ്യവകുപ്പ് അധികൃതര്‍ വീട്ടിലെത്തി സ്രവം പരിശോധിക്കുകയായിരുന്നു. ഇയാളുടെ മകന്‍ ഇടുക്കി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :