ഭാവിയിലെ ടെക്നോളജിയിലേയ്ക്ക് ചുവടുമാറ്റാൻ വോഡഫോൺ, ഇനി ഇ-സിമ്മുകൾ !

വെബ്ദുനിയ ലേഖകൻ| Last Modified ചൊവ്വ, 21 ജൂലൈ 2020 (13:50 IST)
ടെലികോം രംഗത്തെ വാമ്പൻ മാറ്റത്തിന് തയ്യാറെടുത്ത് വോഡഫോൺ. ഇ-സിമ്മുകൾ പുറത്തിറക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ വോഡഫോൺ ആരംഭിച്ചു. ഇതിന്റെ ഭാഗമായി. ഇന്ത്യയിലെ ചില സർക്കിളുകളിൽ ഇ-സിമ്മുകൾ ഉപയോക്താക്കൾക്ക് ലഭ്യമാക്കി തുടങ്ങി. പരീക്ഷണാടിസ്ഥാനത്തിലാണ് നിലവിൽ ഇ-സിമ്മുകൾ നൽകുന്നത്.

മുംബൈ, ഗുജറാത്ത്, ഡൽഹി എന്നിവിടങ്ങളിലാണ് ഇപ്പോൾ വൊഡാഫോൺ ഉപയോക്താക്കൾക്ക് പുതിയ ഇ-സിം ലഭ്യമാക്കുന്നത്. വോഡഫോണിന്റെ പോസ്റ്റ്പെയ്ഡ് ഉപഭോതാക്കൾക്ക് മാത്രമാണ് ആദ്യഘട്ടത്തിൽ ഇ-സിം നൽകുന്നത്. എന്നാൽ ഇന്ത്യയിൽ അധികം ഫോണുകളിൽ ഇത് സപ്പോർട്ട് ചെയ്യില്ല. ഐഫോൺ 11, ഐഫോൺ 11 പ്രോ, ഐഫോൺ 11 പ്രോ മാക്സ്, ഐഫോൺ എസ്ഇ, ഐഫോൺ എക്സ്എസ്, ഐഫോൺ എക്സ്എസ് മാക്സ്, ഐഫോൺ എക്സ്, എന്നി ആപ്പിൾ ഫോണുകളും, സാംസങ് ഗാലക്സി Z ഫ്ലിപ്, ഗാലക്സി ഫോൾഡ് എന്നി സ്മാർട്ട് ഫോണുകളിലും ഇ-സിം സപ്പോർട്ട് ചെയ്യും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :