അനുബന്ധ വാര്‍ത്തകള്‍
- ഭാവിയിലെ ടെക്നോളജിയിലേയ്ക്ക് ചുവടുമാറ്റാൻ വോഡഫോൺ, ഇനി ഇ-സിമ്മുകൾ !
- ഒറ്റ ചാർജിൽ 610 കിലോമീറ്റർ വൈദ്യുതക്ഷമത; ഓട്ടോണോമസ് ഡ്രൈവിംഗ്, നിസ്സാൻ അരിയ വിപണിയിലേയ്ക്ക്
- കാർ ഓടിച്ചിരുന്നത് ബാലഭാസ്കർ: ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡ്രൈവർ അർജുൻ കോടതിയിൽ
- മണ്ണിടിച്ചിലിൽനിന്നും തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന ബൈക്ക് യാത്രികൻ, ഞെട്ടിയ്ക്കുന്ന വീഡിയോ !
- ആശുപത്രികളിൽ പ്രവേശനം നിഷേധിച്ച യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു, കുഞ്ഞ് മരിച്ചു
'ടെസ്റ്റ് മത്സരങ്ങൾക്ക് ശേഷം ഗാംഗുലി ഞങ്ങളെ മുറിയിലേയ്ക്ക് വിളിപ്പിയ്ക്കുമായിരുന്നു'
ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകൻ സൗരവ് ഗാംഗുലിയ്ക്ക് കീഴിൽ കളിച്ചിരുന്ന കാലത്തെ ഒർമ്മകൾ പങ്കുവച്ച് രംഗത്തെത്ഥിയിരിയ്ക്കുകയാണ് മുൻ ഇന്ത്യൻ താരം പാർഥിവ് പട്ടേൽ. ഗാംഗുലിയ്ക്ക് കീഴിൽ രണ്ടുവർഷത്തോളം കളിച്ചിട്ടുള്ള താരമാണ് പാർഥിവ്. ടീമിലെ എല്ലാ താരങ്ങളെയും വിശ്വാസത്തിലെടുത്തിരുന്ന നായകനാണ് ഗാംഗുലി എന്നും എപ്പോഴും താരങ്ങൾക്ക് അദ്ദേഹം പിന്തുണ നൽകിയിരുന്നു എന്നും പാർഥിവ് പറയുന്നു.
ടെസ്റ്റ് പരമ്പരയില്‍ കളിച്ചിരുന്ന കാലത്ത് വൈകിട്ട് മല്‍സരം കഴിഞ്ഞാല്‍ ഗാംഗുലി താരങ്ങളെ അദ്ദേഹത്തിന്റെ മുറിയിലേക്ക് വിളിപ്പിക്കുമായിരുന്നു. ടീമിലെ ഓരോത്തിലും തനിക്കുള്ള ആത്മവിശ്വാസത്തെക്കുറിച്ച് സംസാരിക്കുന്നതിനായിരുന്നു ഇത്. ഞാന്‍ നിങ്ങളുടെ പിന്നിലുണ്ട്. ഒന്നിനെക്കുറിച്ചോർത്തും ആശങ്കപ്പെടേണ്ടെന്നും ടീമില്‍ നിന്നും നിങ്ങളെ ഒഴിവാക്കില്ലെന്നും ഗാംഗുലി പറയുമായിരുന്നു. ഗാംഗുലി നല്‍കിയിരുന്ന പിന്തുണയെക്കുറിച്ചുള്ള ഒരു പാട് സംഭവങ്ങള്‍ എനിക്കോര്‍മയുണ്ട്.
ഓസ്ട്രേലിയന്‍ പര്യടനത്തിലെ ഒരു സംഭവം മറക്കാന്‍ കഴിയില്ല. അഡ്ലെയ്ഡില് നടന്ന ടെസ്റ്റില്‍ ഒരു സ്റ്റംപിങ് ഞാന്‍ നഷ്ടപ്പെടുത്തിയിരുന്നു. പക്ഷെ മല്‍സരത്തില്‍ നമ്മള് ജയിച്ചു. പരമ്പരയിലെ ബാക്കിയുള്ള ടെസ്റ്റുകള്‍ക്കായി ഞങ്ങള്‍ മെല്‍ബണിലും സിഡ്നിയിലുമെത്തി.നമുക്ക് ഒരുമിച്ച് ഭക്ഷണം കഴിക്കാമെന്ന് അന്നു ഗാംഗുലി എന്നോടു പറഞ്ഞു. വൈകീട്ട് ചായ കുടിക്കുമ്പോള്‍ ബിസ്ക്റ്റ് വിതരണം ചെയ്ത് ബോക്സുമായി ഞങ്ങള്‍ക്കിടയിലൂടെ ചുറ്റിക്കറങ്ങിയിരുന്ന ദാദയെ ഇപ്പോഴും ഓര്‍മയുണ്ട്.' പാര്‍ഥീവ് പറയുന്നു.