ശ്രീനു എസ്|
Last Modified തിങ്കള്‍, 15 ഫെബ്രുവരി 2021 (14:36 IST)
രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 82 ലക്ഷം കടന്നു. ഇതുവരെ 82,63,858 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്. വാക്‌സിന്‍ സ്വീകരിച്ചവര്‍ കൂടുതലുള്ള സംസ്ഥാനം ഉത്തര്‍പ്രദേശാണ്. 8,58,602പേരാണ് ഉത്തര്‍പ്രദേശില്‍ വാക്‌സിന്‍ സ്വീകരിച്ചത്. അതേസമയം കേരളത്തില്‍ 3,56,322പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.
അതേസമയം കേരളത്തില്‍ കൊവിഡ് വാക്‌സിനേഷന്റെ രണ്ടാം ഡോസ് ഇന്നുമുതല്‍ നല്‍കി തുടങ്ങും. ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസം പൂര്‍ത്തിയാക്കിയവര്‍ക്കാണ് ഇന്നുമുതല്‍ രണ്ടാം ഡോസ് നല്‍കി തുടങ്ങുന്നത്. ജനുവരി 16മുതലാണ് രാജ്യത്തുടനീളം കൊവിഡ് വാക്‌സിനേഷന്റെ ആദ്യ റൗണ്ട് ഡോസ് നല്‍കിത്തുടങ്ങിയത്.
രാജ്യത്ത് കൊവിഡ് ബാധിച്ച് രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 1,55,732 ആയി ഉയര്‍ന്നു. രാജ്യത്ത് രോഗമുക്തരുടെ എണ്ണം ഒരുകോടി
ആറുലക്ഷം കടന്നു എന്നത് ആശ്വാസകരമാണ്. 1,06,21,220 പേര്‍ ഇന്ത്യയില്‍ കൊവിഡില്‍നിന്നും രോഗമുക്തി നേടി. 1,39,637 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 82,85,295 പേര്‍ ഇന്ത്യയില്‍ വാക്‌സിന്‍ സ്വീകരിച്ചു.