1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. Kerala covid 2nd dose vaccination

മൂന്നാം ഘട്ട വാക്‌സിനേഷന്‍ മാര്‍ച്ചുമുതല്‍ ആരംഭിക്കും: കേന്ദ്ര ആരോഗ്യ മന്ത്രാലയം

Vaccination Kerala
സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷന്റെ രണ്ടാം ഡോസ് ഇന്നുമുതല്‍ നല്‍കി തുടങ്ങും. ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസം പൂര്‍ത്തിയാക്കിയവര്‍ക്കാണ് ഇന്നുമുതല്‍ രണ്ടാം ഡോസ് നല്‍കി തുടങ്ങുന്നത്. ജനുവരി 16മുതലാണ് രാജ്യത്തുടനീളം കൊവിഡ് വാക്‌സിനേഷന്റെ ആദ്യ റൗണ്ട് ഡോസ് നല്‍കിത്തുടങ്ങിയത്. 
 
അതേസമയം ദിവസങ്ങള്‍ക്കു മുന്‍പ് കൊവിഡ് മുന്നണിപോരാളികള്‍ക്ക് സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചിരുന്നു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിന്ന് ഡിജിപി ലോക്‌നാഥ് ബെഹറയാണ് രണ്ടാം ഘട്ടത്തിലെ ആദ്യ വാക്‌സിന്‍ സ്വീകരിച്ചത്. ഇതോടൊപ്പം തിരുവനന്തപുരം കളക്ടര്‍ നവജോത് ഖോസയും വാക്‌സിന്‍ സ്വീകരിച്ചിരുന്നു. മൂന്നാം ഘട്ട വാക്‌സിനേഷന്‍ മാര്‍ച്ചുമുതല്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
അടുത്ത ലേഖനം
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 18സംസ്ഥാനങ്ങളിലും കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തില്ല