സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷന്റെ രണ്ടാം ഡോസ് ഇന്നുമുതല്‍ നല്‍കി തുടങ്ങും

ശ്രീനു എസ്| Last Modified തിങ്കള്‍, 15 ഫെബ്രുവരി 2021 (13:11 IST)
സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷന്റെ രണ്ടാം ഡോസ് ഇന്നുമുതല്‍ നല്‍കി തുടങ്ങും. ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസം പൂര്‍ത്തിയാക്കിയവര്‍ക്കാണ് ഇന്നുമുതല്‍ രണ്ടാം ഡോസ് നല്‍കി തുടങ്ങുന്നത്. ജനുവരി 16മുതലാണ് രാജ്യത്തുടനീളം കൊവിഡ് വാക്‌സിനേഷന്റെ ആദ്യ റൗണ്ട് ഡോസ് നല്‍കിത്തുടങ്ങിയത്.

അതേസമയം ദിവസങ്ങള്‍ക്കു മുന്‍പ് കൊവിഡ് മുന്നണിപോരാളികള്‍ക്ക് സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചിരുന്നു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിന്ന് ഡിജിപി ലോക്‌നാഥ് ബെഹറയാണ് രണ്ടാം ഘട്ടത്തിലെ ആദ്യ വാക്‌സിന്‍ സ്വീകരിച്ചത്. ഇതോടൊപ്പം തിരുവനന്തപുരം കളക്ടര്‍ നവജോത് ഖോസയും വാക്‌സിന്‍ സ്വീകരിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :