അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇരുപതിനായിരത്തിനോടടുത്ത് കൊവിഡ് രോഗികൾ, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.45
- കുംഭമേളയില്‍ പങ്കെടുത്ത നേപ്പാള്‍ മുന്‍ രാജാവിനും ഭാര്യക്കും കൊവിഡ്
- വിവാഹമോചിതയായ സ്ത്രീ പുറത്ത് ജോലി ചെയ്യുന്നതും സ്വന്തം കാലിൽ നിൽക്കുന്നതും സഹിക്കാൻ പറ്റാത്തവർ നമുക്ക് ചുറ്റിലുമുണ്ട്: കപടസദാചാരവാദികൾക്കെതിരെ സീതാലക്ഷ്മി
- Kerala Lottery STHREE-SAKTHI Resut: 75 ലക്ഷം രൂപയുടെ ഭാഗ്യശാലി നിങ്ങളാണോ? സ്ത്രീശക്തി ലോട്ടറി റിസല്‍ട്ട്
- നഷ്ടത്തിൽ നിന്നും കരകയറാതെ ഓഹരിവിപണി, സെൻസെക്സ് 243 പോയിന്റ് നഷ്ടത്തിൽ ക്ലോസ് ചെയ്തു, നിഫ്റ്റി 14,300ന് താഴെ
സംസ്ഥാനത്ത് ഇന്ന് 66 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ്; 28 ഹോട്സ്പോട്ടുകള്‍
സംസ്ഥാനത്ത് 66 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തൃശൂര്‍, കണ്ണൂര്‍ 14 വീതം, കാസര്‍ഗോഡ് 8, തിരുവനന്തപുരം, വയനാട് 6 വീതം, പാലക്കാട് 5, കോട്ടയം, എറണാകുളം 4 വീതം, കൊല്ലം 3, പത്തനംതിട്ട, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,89,185 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,75,964 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 13,221 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2470 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് 28 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 3 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 493 ഹോട്ട് സ്പോട്ടുകളാണുള്ളത്.