പല്ലില്‍ മഞ്ഞ നിറമോ?, അലട്ടുന്നുണ്ടോ?, എളുപ്പത്തില്‍ പരിഹരിക്കാം

ശ്രീനു എസ്| Last Modified ചൊവ്വ, 20 ഏപ്രില്‍ 2021 (14:38 IST)
പലരും അനുഭവിക്കുന്ന ബുദ്ധിമുട്ടാണ് പല്ലിലെ മഞ്ഞനിറം. അധികം പല്ലുതേച്ചാലും ഇത് മാറാത്തത് വലിയ മാനസിക പ്രശ്‌നങ്ങളും ഉണ്ടാക്കാറുണ്ട്. ഇതുകാരണം പലര്‍ക്കും ആത്മവിശ്വാസത്തോടെ സംസാരിക്കാന്‍ കഴിയാറില്ല. ഇത് പരിഹരിക്കാന്‍ ആപ്പിള്‍ സിഡര്‍ വിനാഗിരി ഉപയോഗിക്കാം. പല്ലിന്റെ വെളുത്ത നിറം ഉറപ്പായും തിരിച്ചു കിട്ടും. എന്നാല്‍ ഇത് അധികമായും പതിവായും ഉപയോഗിക്കാന്‍ പാടില്ല. ഇത് പല്ലിനെ കേടാക്കും.

കൂടാതെ ആക്ടിവേറ്റഡ് ചാര്‍ക്കോള്‍ ഉപയോഗിച്ചാല്‍ പല്ലുകളുടെ നിറം വീണ്ടും തിരിച്ചുലഭിക്കും. ഇത് പല്ലില്‍ തേച്ചിട്ട് കുറച്ചു കഴിഞ്ഞ് കഴുകി കളയാം. ലഹരി ഉപയോഗിക്കുന്നവരില്‍ പല്ലില്‍ നിറവ്യത്യാസം കാണാറുണ്ട്. കൂടാതെ മരുന്നുകളുടെ ഉപയോഗവും പല്ലുകളെ ബാധിക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :