അനുബന്ധ വാര്‍ത്തകള്‍
- നിയമസഭാ തിരഞ്ഞെടുപ്പില്‍ രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് ഏഴു വരെ വോട്ടെടുപ്പ്; നക്സല്‍ ബാധിത പ്രദേശങ്ങളില്‍ ആറുമണിവരെ
- കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ചത് 12,286 പേര്‍ക്ക്; മരണം 91
- പൂനെയില്‍ 878 പുതിയ കൊവിഡ് കേസുകള്‍; ഒരു മരണം
- രണ്ടാംഘട്ട വാക്സിനേഷനില്‍ ആദ്യ ദിവസം രാജ്യത്ത് വാക്സിന് സ്വീകരിച്ചത് 4.27 ലക്ഷം പേര്
- വാഹന പണിമുടക്കില്‍ കടകള്‍ അടയ്ക്കില്ലെന്ന് വ്യാപാരികള്‍
നിയമസഭാ തിരഞ്ഞെടുപ്പ്: കോവിഡ് ബാധിതര്‍ക്ക് അവസാന മണിക്കൂറില്‍ വോട്ട് ചെയ്യാം
നിയമസഭാ തിരഞ്ഞെടുപ്പില്‍ കോവിഡ് ബാധിതര്‍ക്ക് അവസാന മണിക്കൂറില്‍ വോട്ട് ചെയ്യാം. ഇവരുടെ കണക്ക് പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ പ്രത്യേകം സൂക്ഷിക്കണം. എല്ലാ പോളിംഗ് ബൂത്തുകളിലും വോട്ടര്‍മാരുടെ താപനില പരിശോധിക്കും. ചൂട് കൂടുതല്‍ കണ്ടെത്തുന്ന വോട്ടര്‍മാരെ മാറ്റി നിര്‍ത്തും. ഒരു മണിക്കൂറിന് ശേഷം വീണ്ടും പരിശോധിക്കും. അപ്പോഴും താപനില കൂടുതല്‍ കണ്ടെത്തിയാല്‍ അവര്‍ക്ക് അവസാന മണിക്കൂറില്‍ വോട്ട് ചെയ്യാന്‍ അവസരം നല്‍കും.
പോളിംഗ് ബൂത്തില്‍ എത്തുന്ന വോട്ടര്‍മാര്‍ ഉദ്യോഗസ്ഥര്‍ക്ക് തിരിച്ചറിയുന്നതിനായി മാസ്‌ക്ക് താഴ്ത്തിക്കാണിക്കണം. സ്ത്രീകള്‍, പുരുഷന്‍മാര്‍, മുതിര്‍ന്നപൗരന്‍മാര്‍/ ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കായി ബൂത്തുകളില്‍ മൂന്ന് പ്രത്യേക ക്യൂ ഉണ്ടാവും. ഭിന്നശേഷി വോട്ടര്‍മാര്‍ക്കായി പ്രത്യേക യാത്രാ സൗകര്യം ഒരുക്കും. വോട്ടുചെയ്യാന്‍ എത്തുന്ന ഭിന്നശേഷിക്കാര്‍ക്ക് പൊതുഗതാഗത സംവിധാനത്തില്‍ സൗജന്യ പാസ് നല്‍കും.