അനുബന്ധ വാര്ത്തകള്
- ഓരോ ചാറ്റ് വിൻഡോയും ഇനി പ്രത്യേകം ഭംഗിയാക്കാം: വാട്ട്സ് ആപ്പിൽ പുത്തൻ മാറ്റം !
- യുദ്ധസമാനം: സേനകൾ നേർക്കുനേർ, കരസേന മേധാവി ലഡാക്കിൽ, സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തും
- നർകോട്ടിക് കേസ്: രൺബീർ കപൂർ, രൺവീർ സിങ്, വിക്കി കൗശിക് എന്നിവർ രക്ത പരിശോധനയ്ക് തയ്യാറാവണമെന്ന് കങ്കണ
- മയക്കുമരുന്ന് കേസ്: ചോദ്യം ചെയ്യലിന് ഹാജരാവാൻ നടി രാഗിണി ദ്വിവേദിയ്ക്ക് നോട്ടീസ്
- കേരളത്തിലേയ്ക്ക് വരാൻ രജിസ്ട്രേഷൻ തുടരും, പാസ് ഒഴിവാക്കി, 14 ദിവസത്തെ ക്വാറന്റീൻ നിർബന്ധം
കിയയുടെ മൂന്നാമൻ സോണറ്റ് ഈ മാസം 18ന് വിപണിയിലേയ്ക്ക്
ഈ മാസം പതിനെട്ടിന് സോണറ്റിനെ വിപണിയിലെത്തിയ്ക്കുമെന്ന് കിയ. വാഹനം നേരാത്തെ ബുക്ക് ചെയ്തവർക്കായുള്ള ഡെലിവറിയും ഇതേ ദിവസം തന്നെ ആരംഭിയ്ക്കും. ഇന്ത്യയിലെ കിയയുടെ മൂന്നാമത്തെ വാഹനമായാണ് കോംപാക്ട് എസ്‌യുവി സോണറ്റ് എത്തുന്നത്. ഏകദേശം 6.8 ലക്ഷം മുതൽ 11 ലക്ഷം വരെയാണ് വാഹനത്തിന് പ്രതീക്ഷിയ്ക്കപ്പെടുന്ന വില. HTE, HTK, HTK+,HTX, HTX+,GTX+ എന്നിങ്ങനെയാണ് വഗഭേതങ്ങൾ
സോണറ്റിനെ ഇക്കഴിഞ്ഞ ഡൽഹി ഓട്ടോ എക്സപോയിൽ കിയ പ്രദർശിപ്പിച്ചിരുന്നു, മാരുതി വിറ്റാര ബ്രെസ, ഫോഡ് ഇക്കോസ്പോർട്ട്, ഹ്യുണ്ടേയ് വെന്യു തുടങ്ങിയ വാഹങ്ങൾക്ക് കടുത്ത മത്സരം തന്നെയായിരിക്കും സോണറ്റ് ഒരുക്കുക. ഹ്യുണ്ടേയ്‌യുടെ ചെറു എസ്‍യുവിയായ വെന്യുവിന്റെ പ്ലാറ്റ്ഫോമിൽ തന്നെയാണ് സോണറ്റും ഒരുക്കിയിരിക്കുന്നത് എങ്കിലും കാഴ്ചയിലത് തോന്നുകയില്ല.
വാഹനത്തിന്റെ ഡിസൈൻ ശൈലിയിൽ അത്രത്തോളം മാറ്റങ്ങൾ ഉണ്ട്. കിയയുടെ അടയാളമായ ടൈഗർ നോസ് ഗ്രില്ലും മെഷ് പാറ്റേണും സോണറ്റിന് കരുത്തൻ ലുക്ക് നൽകുന്നു. ഹെഡ്‌ലാമ്പുകളും ഡിഎൽആറും ഒത്തിണക്കിയാണ് നൽകിയിരിക്കുന്നത്. ടെയിൽ ലാംപുകളുടെ ഡിസൈൻ സെൽടോസിനെ ഓർമിപ്പിക്കും കരുത്തൻ എന്ന് തോന്നിപ്പിക്കാൻ സൈഡിൽ ക്ലാഡിങ്ങുകൾ നൽകിയിരിക്കുന്നു. ഡ്യുവൽ ടോൺ അലോയ് വീലുകളും വാഹനത്തിന്റെ സ്പോട്ടീവ് ലുക്കിൽ പ്രധാന ഘടകമാണ്.
ഇന്റീരിയർ പ്രീമിയമാണ് എന്ന് പറയാം. സെൽടോസിൽ നൽകിയിരിക്കുന്ന അതേ 10.25 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റമാണ് സോണറ്റിലുമുള്ളത്. സെൽടോസിൽ നൽകിയിരിക്കുന്ന മറ്റു നിരവധി ഇന്റീരിയർ ഫീച്ചറുകളും സോണറ്റിലും നൽകിയിട്ടുണ്ട്. 1.2 ലീറ്റർ പെട്രോൾ, 1.0 ലീറ്റർ ടർബോ പെട്രോൾ, 1.5 ലീറ്റർ ഡീസൽ എന്നീ എഞ്ചിൻ വകഭേതങ്ങളിലായിരിക്കും സോണറ്റ് വിപണിയിൽ എത്തുക.