1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. K K Shailaja Teacher about Manju Warrier

മഞ്‌ജു വാര്യരോട് പ്രത്യേക സ്നേഹം, എന്‍റെ റോള്‍ മോഡല്‍: ശൈലജ ടീച്ചർ

കെ കെ ശൈലജ ടീച്ചർ
കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളം ലോകത്തിനുതന്നെ മാതൃകയാകുമ്പോൾ കേരളത്തിന്റെ മുഖമായി മാറുകയാണ് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ. പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുന്നിൽനിന്ന് നേതൃത്വം നൽകുന്ന ടീച്ചറോട് കേരളത്തിലെ ജനങ്ങൾ ചോദിക്കാൻ ആഗ്രഹിക്കുന്ന ഒരു ചോദ്യം നടി മഞ്ജു വാര്യർ ഒരു ടെലിവിഷൻ പരിപാടിയിലൂടെ ചോദിച്ചു. ടീച്ചർക്ക് ഉറങ്ങാൻ ഒക്കെ എപ്പോഴാണ് സമയം കിട്ടുക? - ഇതാണ് ചോദ്യം!
 
ഞങ്ങളൊക്കെ ടിവിയും മറ്റും കണ്ട് ഉറങ്ങും, ടീച്ചർക്ക് വിശ്രമിക്കാൻ സമയം ലഭിക്കുന്നുണ്ടോ എന്നും കൂടി മഞ്ജു ചോദിച്ചു. ഒരു മകൾ അമ്മയോട് ചോദിക്കുന്നത് പോലെയാണ് മഞ്ജു എന്നോട് ചോദിച്ചത് എന്ന് പറഞ്ഞു കൊണ്ടാണ് ടീച്ചറുടെ മറുപടി. 
 
ചോദ്യം കേട്ടപ്പോൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ആളുകളെയാണ് ഓർമ്മവന്നത്. അവരാണ് ഹീറോസ്. അവരൊന്നും ശരിക്കും ഉറങ്ങുന്നത് പോലുമില്ല. ഐസലേഷൻ വാർഡിൽ ജോലിചെയ്യുന്നവർക്ക് വീട്ടിൽ പോകുവാനും സാധിക്കുന്നില്ല. ജോലിയും കഴിഞ്ഞ് ക്വാറന്റീൻ പൂർത്തിയാക്കിയാണ് അവരെല്ലാം വീട്ടിലേക്ക് മടങ്ങുന്നത്. 
 
നൂറുകണക്കിന് ആളുകളാണ് എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്നതെന്നും ടീച്ചർ പറഞ്ഞു. മഞ്ജുവിനോട് പ്രത്യേക സ്നേഹം ആണെന്നും മഞ്ജു തനിക്കൊരു റോൾ മോഡൽ ആണെന്നും ഷൈലജ ടീച്ചർ പറഞ്ഞു. 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
വിഷമഘട്ടത്തിൽ മമ്മൂട്ടി വിളിച്ചു, ധൈര്യം പകർന്നു: മന്ത്രി കെകെ ശൈലജ