രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 539 ദിവസങ്ങളിലെ കുറഞ്ഞ നിരക്കില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 25 നവം‌ബര്‍ 2021 (11:59 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 9,119 പേര്‍ക്ക്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ 10,264 പേര്‍ കൊവിഡ് മുക്തിനേടിയിട്ടുണ്ട്. രോഗം മൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ 396 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ 1,09,940 പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത്. ഇത് കഴിഞ്ഞ 539 ദിവസങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :