ബിജെപി സംസ്ഥാന അധ്യക്ഷനാവാനില്ലെന്ന് സുരേഷ് ഗോപി

അഭിറാം മനോഹർ| Last Modified ഞായര്‍, 19 സെപ്‌റ്റംബര്‍ 2021 (11:56 IST)
ബിജെപി സംസ്ഥാന അധ്യക്ഷനാകുമെന്ന അഭ്യൂഹങ്ങൾ തള്ളി സുരേഷ് ഗോപി എംപി. തത്‌കാലം പാർട്ടി പ്രവർത്തകനായി തുടരാനാണ് താത്‌പര്യമെന്ന് സുരേഷ് ഗോപി പറഞ്ഞു.

നിലവിൽ എനിക്ക് പാർട്ടി ഉത്തരവാദിത്തങ്ങൾ നൽകിയിട്ടുണ്ട്. അത് ഭംഗിയായി നിറവേറ്റാനാണ് ശ്രമിക്കുന്നത്. നേതൃസ്ഥാനം കൈകാര്യം ചെയ്യാൻ കഴിവുള്ള ഒരുപാട് നേതാക്കൾ പാർട്ടിയിലുണ്ട്. നിലവിൽ പാർട്ടിയുടെ ഖ്യാതി വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായ്ഇ മുന്നോട്ട് പോകും. സുരേഷ് ഗോപി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :