1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. India reports 2,17,353 new COVID19 case

സജീവ കേസുകള്‍ 15 ലക്ഷം കടന്നു; വാക്‌സിന്‍ സ്വീകരിച്ചവര്‍ 12 കോടിയിലേക്ക്

India Reports
രാജ്യത്ത് സജീവ കൊവിഡ് കേസുകള്‍ 15 ലക്ഷം കടന്നു കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 2,17,353 കൊവിഡ് കേസുകളാണ്. കൂടാതെ രോഗം മൂലം 1,185 മരണപ്പെട്ടതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 1,18,302 പേരാണ് കഴിഞ്ഞ മണിക്കൂറുകളില്‍ രോഗമുക്തി നേടിയത്. 
 
ഇതോടെ രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,42,91,917 ആയിട്ടുണ്ട്. കൊവിഡ് മൂലം രാജ്യത്ത് 1,74,308 പേര്‍ ഇതുവരെ മരണപ്പെട്ടിട്ടുണ്ട്. നിലവില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 15,69,743 ആണ്. ഇതുവരെ 11.72 കോടി പേര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
വ്യാപാര സ്ഥാപനങ്ങളിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ആര്‍ടിപിസിആര്‍ ടെസ്റ്റ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റോ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ ഉണ്ടായിരിക്കണം