കുംഭമേളയില്‍ പങ്കെടുത്ത 4,201 പേര്‍ക്ക് കോവിഡ്; ഒരു മരണം

ശ്രീനു എസ്| Last Modified വെള്ളി, 16 ഏപ്രില്‍ 2021 (09:40 IST)
കുംഭമേളയില്‍ പങ്കെടുത്ത 4,201 പേര്‍ക്ക് കോവിഡ്. കൊവിഡ് മൂലം ഒരാള്‍ മരണപ്പെടുകയും ചെയ്തു. നിര്‍വ്വാണി അഖാഡാ അംഗം മഹാമണ്ഡലേശ്വര്‍ കപില്‍ദേവ് ആണ് മരിച്ചത്. കൊവിഡ് ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അതേസമയം രാജ്യത്ത് കൊവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കുംഭമേളയില്‍ നിന്ന് പിന്നോട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

രണ്ടാഴ്ച മുന്‍പ് തന്നെ കുംഭമേള അവസാനിപ്പിക്കുമെന്നുള്ള വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചിരിക്കുകയാണ് അധികൃതര്‍ ഏപ്രില്‍ 30 വരെ കുംഭമേള തുടരുമെന്നാണ് വിവരം. ഗംഗാതീരത്ത് ലക്ഷക്കണക്കിന് ആളുകളാണ് മേളയില്‍ ഒരുമിച്ച് ചേരുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :