ഇന്ത്യ-വിൻഡീസ് പരമ്പരയ്ക്ക് ഇന്ന് തുടക്കം, ഇന്ത്യയ്ക്ക് തിരിച്ചടിയായി സൂപ്പർ താരത്തിൻ്റെ പരിക്ക്, പരമ്പര തന്നെ നഷ്ടമാകും

അഭിറാം മനോഹർ| Last Modified വെള്ളി, 22 ജൂലൈ 2022 (13:32 IST)
ഇന്ത്യ-വെസ്റ്റിൻഡീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന് നടക്കും. ഇന്ത്യൻ സമയം വൈകീട്ട് 7 മണിക്ക് ക്വീൻസ് പാർക്ക് ഓവലിലാണ് ആദ്യ മത്സരം നടക്കുക. അതേസമയം പ്രധാനതാരങ്ങളില്ലാത്ത ഇന്ത്യയ്ക്ക് ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയുടെ പരിക്ക് തിരിച്ചടിയാകും. പരിക്കുള്ള ജഡേജ ഇന്ന് ആദ്യ മത്സരത്തിൽ കളിച്ചേക്കില്ലെന്നാണ് റിപ്പോർട്ട്. താരത്തിന് പരമ്പര തന്നെ നഷ്ടമായേക്കുമെന്നും റിപ്പോർട്ടുണ്ട്.

ഇംഗ്ലണ്ടിനെ തകർത്തെത്തുന്ന ആത്മവിശ്വാസത്തിൽ ഇറങ്ങുമ്പോൾ വമ്പനടിക്കാരുണ്ടെങ്കിലും പഴയ കരീബിയൻ കരുത്തിൻ്റെ പെരുമയില്ലാതെയാണ് വിൻഡീസ് ഇറങ്ങുന്നത്. ഇന്ത്യൻ ടീമിൽ ഓപ്പണിങ്ങിൽ ശിഖർ ധവാനോടൊപ്പം ഇഷാൻ കിഷൻ തന്നെ ഓപ്പൺ ചെയ്യാനാണ് സാധ്യത. സഞ്ജു സാംസൺ ടീമിൽ ഇടം നേടുമെന്നാണ് റിപ്പോർട്ട്. ബൗളിങ്ങിൽ മുഹമ്മദ് സിറാജ്,പ്രസിദ്ധ് കൃഷ്ണ,അർഷ്ദീപ് സിംഗ് എന്നിവർക്കൊപ്പം യൂസ്‌വേന്ദ്ര ചഹൽ കൂടി ചേരുമ്പോൾ ഇന്ത്യൻ നിര ശക്തമാണ്.

അതേസമയം നിക്കോളാസ് പൂറൻ നയിക്കുന്ന ടീമിൽ ബ്രാൻഡൻ കിങ്,ഷായ് ഹോപ്പ്,ബ്രൂക്ക്സ്, റോവ്‍മാൻ പവൽ തുടങ്ങിയ വമ്പനടിക്കാരിലാണ് ടീമിൻ്റെ പ്രതീക്ഷ. ഇതുവരെ ഇരുടീമുകളും നേർക്കുനേർ വന്ന 138 മത്സരങ്ങളിൽ 67ൽ ഇന്ത്യയും 63ൽ വിൻഡീസുമാണ് വിജയിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :