രാജ്യത്ത് 38,792 പേർക്ക് കൂടി കൊവിഡ്, 624 മരണം

പ്രദീകാത്മക ചിത്രം
അഭിറാം മനോഹർ| Last Modified ബുധന്‍, 14 ജൂലൈ 2021 (11:03 IST)
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,792 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 41,000 പേര്‍ രോഗമുക്തി നേടി. 624 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.

നിലവിൽ രാജ്യത്ത് 4,29,946 സജീവകേസുകളാണുള്ളത്. രോഗമുക്തി നേടിയവരുടെ എണ്ണം 3,01,04,720 ആയി. 4,11,408 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചത്.ഇതുവരെ 3,09,46,074 പേര്‍ക്കാണ് രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചത്. അതേസമയം രാജ്യത്ത് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 38,76,97,935 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 37,14,441 പേർക്ക് വാക്‌സിൻ നൽകി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :