മഹാരാഷ്ട്രയിൽ കൊവിഡ് കേസുകൾ ഉയരുന്നു, മൂന്നാം തരംഗത്തിന്റെ മുന്നോടിയാകാമെന്ന് വിദഗ്‌ധർ

അഭിറാം മനോഹർ| Last Modified ചൊവ്വ, 13 ജൂലൈ 2021 (20:06 IST)
മഹാരാഷ്‌ട്രയിൽ കൊവിഡ് കേസുകൾ ഉയരുന്നത് കൊവിഡ് മൂന്നാം തരംഗത്തിന്റെ മുന്നോടിയാകാമെന്ന് വിദഗ്‌ധർ. ജൂലൈ മാസത്തിലെ ആദ്യ 11 ദിവസത്തിനിടെ മഹാരാഷ്ട്രയിൽ 88,130 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ഇത് മൂന്നാം തരംഗത്തിന്റെ മുന്നോടിയാകാമെന്നാണ് വിദഗ്‌ധർ പറയുന്നത്. ഒന്നും രണ്ടും തരംഗങ്ങൾക്ക് മുൻപും സമാനമായാണ് കേസുകൾ ഉയർന്നിരുന്നത്.

മഹാരാഷ്ട്രയിലെ കോലാപുര്‍ ജില്ലയില്‍ മാത്രം കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 3000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ മൂന്ന് ദിവസമായി മുംബൈയിൽ 600ഓളം കേസുകൾ റിപ്പോർട്ട് ചെയ്‌തു. സംസ്ഥാനത്ത് വാക്‌സിനേഷ‌ൻ ഏറ്റവുമധികം നടന്ന കോലാപ്പൂരിലാണ് ഏറ്റവും കൂടുതൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എന്നത് ആശങ്കയുയർത്തുന്നുണ്ട്.

ജൂലായ്-ഓഗസ്റ്റ് മാസത്തില്‍ മഹാരാഷ്ട്രയില്‍ കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടാകുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് ടോപെ മുന്നറിയിപ്പ് നൽകിയിരുന്നു. മൂന്നാം തരംഗത്തെ നേരിടാനായി ഓക്‌സിജൻ ഉത്‌പാദനത്തിൽ സ്വയം പര്യാപ്‌തത നേടാനുള്ള ശ്രമത്തിലാണ് സംസ്ഥാനം ഇപ്പോൾ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :