രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം മൂന്നരക്കോടി കവിഞ്ഞു

ശ്രീനു എസ്| Last Modified ബുധന്‍, 17 മാര്‍ച്ച് 2021 (11:22 IST)
രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 3,50,64,536 ആയി. അതേസമയം ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് കണക്കാണ് പുറത്തുവന്നിരിക്കുന്നത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 28,903 പേര്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 188 പേരുടെ മരണവും രോഗം മൂലം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 17,741 പേര്‍ക്കാണ് രോഗം ഭേദമായിത്.

ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,14,38,734 ആയിട്ടുണ്ട്. കൂടാതെ ആകെ മരണസംഖ്യ 1,59,044 ആയി. നിലവില്‍ 2,34,406 പേരാണ് കൊവിഡ് ചികിത്സയില്‍ കഴിയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :