1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Covid vaccination registration news

കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന് രജിസ്റ്റര്‍ ചെയ്യേണ്ടത് ഇങ്ങനെ

Covid Vaccination
കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന് രജിസ്റ്റര്‍ ചെയ്യുന്നതിന് കോവിന്‍ പോര്‍ട്ടല്‍ വഴി(www.cowin.gov.in) സാധിക്കും. കൂടാതെ ആരോഗ്യ സേതു ആപ്പ് വഴിയും രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന്‍ സമയത്ത് മൊബൈല്‍ നമ്പര്‍ ശരിയാണോയെന്ന് ചെക്കുചെയ്യാന്‍ ഒടിപി നമ്പര്‍ ഉണ്ടായിരിക്കും. പിന്നീട് രജിസ്‌ട്രേഷന്‍ സ്ലിപ് ലഭിക്കും. വാക്‌സിനേഷന്‍ സമയത്ത് തിരിച്ചറിയല്‍ കാര്‍ഡ് കൈയില്‍ കരുതണം.
 
60വയസിനു മുകളില്‍ പ്രായം ഉള്ളവര്‍ക്കും 45കഴിഞ്ഞ പ്രമേഹം പോലുളള രോഗബാധിതര്‍ക്കും വാക്സിന്‍ നല്‍കും. സ്വകാര്യ ആശുപത്രികളില്‍ ഒരു ഡോസിന് 250 രൂപയാണ്. ഇതില്‍ 150 രൂപ വാക്‌സിനും 100രൂപ സര്‍വീസ് ചാര്‍ജുമാണ്. രാജ്യത്ത് എല്ലായിടത്തും വാക്‌സിന് ഒരേനിരക്കായിരിക്കും. അതേസമയം കേരളത്തില്‍ വാക്‌സിന്‍ പൂര്‍ണമായും സൗജന്യമായിരിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു. 
അടുത്ത ലേഖനം
വിവാഹത്തിന് തടസം നിന്ന കാമുകനെ വകവരുത്താന്‍ കൊട്ടേഷന്‍; കൊലയാളിക്ക് യുവതി വാഗ്ദാനം നല്‍കിയത് ഒന്നരലക്ഷം രൂപയും ലൈംഗിക ബന്ധവും