അനുബന്ധ വാര്‍ത്തകള്‍
- ഒമിക്രോണ്‍: ബൂസ്റ്റര്‍ ഡോസ് ആവശ്യവുമായി കര്‍ണാടകയും മഹാരാഷ്ട്രയും
- ഇന്ത്യയില്‍ ഫെബ്രുവരിയോടെ മൂന്നാം തരംഗത്തിന് സാധ്യത
- ഈ ചൂയിങ്ഗം ചവച്ചാല്‍ മതി കൊറോണ വരില്ല ! വന്‍ കണ്ടെത്തലുമായി ഗവേഷകര്‍
- സിഡ്നിയിൽ വിദേശയാത്ര നടത്താത്ത അഞ്ച് പേർക്ക് ഒമിക്രോൺ: പ്രാദേശിക വ്യാപനമെന്ന് അധികൃതർ
- സെൻസെക്സിൽ 949 പോയന്റ് നഷ്ടം, നിഫ്റ്റി 17,000ന് താഴെ
ഒമിക്രോണ്‍ ഭീതിക്കിടെ പുതിയ ആശങ്ക; വിദേശരാജ്യങ്ങളില്‍ നിന്ന് മുംബൈയില്‍ എത്തിയ 109 പേരെ കാണാനില്ല
രാജ്യം കോവിഡ് ഒമിക്രോണ്‍ വ്യാപനത്തിനെതിരെ ജാഗ്രത പാലിക്കുന്നതിനിടെ വിദേശരാജ്യങ്ങളില്‍ നിന്ന് മുംബൈയിലേക്ക് തിരിച്ചെത്തിയ എത്തിയ 109 പേരെ കണ്ടെത്താനായില്ല. താണെ ജില്ലയിലേക്കെത്തിയ 295 പേരില്‍ 109 പേരെയാണ് കണ്ടെത്താനുള്ളതെന്ന് അധികൃതര്‍ അറിയിച്ചു.
വിദേശത്ത് നിന്ന് തിരിച്ചെത്തിയവരുടെ മൊബൈല്‍ ഫോണുകളില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സ്വിച്ച് ഓഫ് ആണെന്ന പ്രതികരണമാണ് ലഭിക്കുന്നത്. മറ്റുചിലര്‍ നല്കിയ വിലാസം തെറ്റാണെന്നാണ് കണ്ടെത്തിയിരിക്കുന്നതെന്നും കല്ല്യാണ്‍ ഡോംബിവാലി മുന്‍സിപ്പല്‍ കോര്പ്പറേഷന് മേധാവി വിജയ് സൂര്യവാന്‍ഷി പ്രതികരിച്ചു.