അഭിറാം മനോഹർ|
Last Modified ശനി, 5 ഡിസംബര്‍ 2020 (12:44 IST)
കൊവിഡ് പരീക്ഷണ വാക്‌സിൻ കുത്തിവെച്ച
ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.
തനിക്ക് കൊവിഡ് സ്ഥിരീകരിച്ചതായുംതാനുമായി കഴിഞ്ഞ ദിവസങ്ങളിൽ സമ്പർക്കത്തിലുണ്ടായിരുന്നവർ പരിശോധന നടത്തണമെന്നും അനിൽ വിജ് പറഞ്ഞു. അനിൽ വിജിനെ അംബാല കണ്ടോണ്മെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഭാരത് ബയോടെക് നിർമ്മിച്ച കോവാക്‌സിൻ എന്ന് പേരിട്ടിരിക്കുന്ന വാക്‌സിന്റെ മൂന്നാം ഘട്ട മനുഷ്യ പരീക്ഷണത്തിന്റെ ഭാഗമായാണ് അനിൽ വിജ് കുത്തിവെപ്പെടുത്തത്. നിലവിൽ അഞ്ചോളം വാക്സിനുകളാണ് ഇന്ത്യയിൽ ക്ലിനിക്കൽ പരീക്ഷണത്തിലുള്ളത്.