ശ്രീനു എസ്|
Last Modified ശനി, 5 ഡിസംബര്‍ 2020 (10:13 IST)
2021 വലിയ ദുരന്തമാകുമെന്ന് ഐക്യരാഷ്ട്ര സംഘടന. ദരിദ്രരാജ്യങ്ങളാണ് ഈ ദുരന്തത്തിന് ഇരകളാകുന്നതെന്നും
ഐക്യരാഷ്ട്ര സംഘടന വ്യക്തമാക്കി. ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് അദനോമും, ലോക ഭക്ഷ്യ പരിപാടി തലവന്‍ ഡേവിഡ് ബീസ്ലിയുമാണ് ഇക്കാര്യം പങ്കുവച്ചത്. സമ്പന്ന രാജ്യങ്ങള്‍ കൊവിഡ് വാക്‌സിന്‍ കണ്ടെത്തി ഉപയോഗിക്കുമ്പോള്‍ ദരിദ്രരാജ്യങ്ങളിലെ ജനങ്ങള്‍ക്ക് അത് ലഭ്യമാകില്ല. എന്നാല്‍ ഇതിനു പരിഹാരമായി പണം കണ്ടെത്താന്‍ ഐക്യരാഷ്ട്ര സംഘടനക്കും കഴിഞ്ഞെന്നുവരില്ലെന്നും അറിയിച്ചു.
അതേസമയം വാക്‌സിനെത്തിയാലും കൊവിഡിനെ പൂര്‍ണമായും പ്രതിരോധിക്കാന്‍ സാധിക്കില്ലെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. കൂടാതെ
വാക്‌സിന്‍ വിതരണം തുടങ്ങിയാലും ഒരു വര്‍ഷംകൊണ്ട് അത് എല്ലാവര്‍ക്കും ലഭിക്കില്ലെന്നും സംഘടന വ്യക്തമാക്കി.