അനുബന്ധ വാര്‍ത്തകള്‍
- തിങ്കളാഴ്ച മാത്രം രോഗം സ്ഥിരീകരിച്ചത് 99 പേർക്ക്, രാജ്യത്ത് കോവിഡ് 19 ബാധിതരുടെ എണ്ണം 511
- ആരോഗ്യ പ്രവർത്തകർ നൽകിയ മാസ്ക് വലിച്ചെറിഞ്ഞു; കൊച്ചി വിമാനത്താവളത്തിന് പുറത്തേക്ക് കടക്കാൻ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്ത് പൊലീസ്
- ലോക്ക് ഡൗൺ: സ്വകാര്യ വാഹനങ്ങൾ ഉപയോഗിയ്ക്കാൻ സത്യവാങ്മൂലം നൽകണമെന്ന് ഡിജിപി
- കൊറോണക്കാലത്ത് കഴിച്ചിരിക്കേണ്ട 10 ഭക്ഷണങ്ങൾ
- കൊറോണാക്കാലത്ത് വൈഫൈ സ്പീഡ് എങ്ങനെ കൂട്ടാം ?!
കൊറോണ; എ ടി എം ഉപയോഗിച്ചാൽ രോഗം പടരുമോ?
കൊറോണ വൈറസ് ലോകമെങ്ങും പടർന്നു പിടിക്കുകയാണ്. രോഗികളിൽ നിന്നും മറ്റുള്ളവരിലേക്ക് വളരെ പെട്ടന്നാണ് ഈ വൈറസ് പടരുന്നത്. വളരെ ജാഗ്രതയോടെ വേണം ഇനിയുള്ള നാളുകൾ കഴിയാൻ. എന്തൊക്കെ ചെയ്യണം, ചെയ്യാൻ പാടില്ല എന്ന കാര്യങ്ങളിൽ വ്യക്തമായ ധാരണയുണ്ടായിരിക്കണം.
മൊബൈൽ ഫോൺ, കംപ്യൂട്ടർ തുടങ്ങിയവ രോഗം ബാധിച്ചയാൾ ഉപയോഗിച്ചാൽ രോഗം പകരാൻ സാധ്യതയുണ്ട്. ഇടയ്ക്കിടെ സാനിറ്റൈസർ ഉപയോഗിച്ച് ഇവ വൃത്തിയാക്കണം. മറ്റുള്ളവർ ഇവരുടെ സാധനങ്ങൾ എടുക്കുന്നുണ്ടെങ്കിൽ അതിനു മുൻപ് കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് കഴുകുക. ശേഷവും ഇത് ആവർത്തിക്കുക.
എടിഎമ്മുകൾ ഉപയോഗിക്കുന്നത് എത്രത്തോളം സുരക്ഷിതമാണ്? എന്നതാണ് പലരും ചോദിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട ചോദ്യം. എടിഎമ്മുകൾ വഴി രോഗം പകരാൻ സാധ്യതയുണ്ട്. ഡിജിറ്റൽ പണമിടപാട് സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി, എടിഎമ്മുകളിൽ പോകുന്നതു കഴിയുന്നത്ര കുറയ്ക്കാം.