ഗേളി ഇമ്മാനുവല്‍|
Last Updated:
ചൊവ്വ, 24 മാര്‍ച്ച് 2020 (13:30 IST)
ഈ കൊറോണാക്കാലത്ത് എല്ലാവരും വര്‍ക്ക് ഫ്രം ഹോമിന്‍റെ തിരക്കിലാണ്. എന്നാല്‍ വൈഫൈ നെറ്റുവര്‍ക്കിന് സ്പീഡില്ലാത്ത കാരണത്താല്‍ പലപ്പോഴും ജോലി തടസപ്പെടുന്ന അവസ്ഥയുണ്ട്. അത് ഒഴിവാക്കാന്‍ ചില പൊടിക്കൈകള്‍ ഇതാ:
ഒരേ വൈഫൈ കണക്‍ഷനില്‍ ഒന്നിലധികം ഡിവൈസുകള്‍ ഒരേ സമയം ഉപയോഗിക്കുന്നുണ്ടെങ്കില്‍ സ്‌പീഡ് കുറയുക സ്വാഭാവികമാണ്. അതുകൊണ്ട്, ജോലി ചെയ്യുന്ന സമയത്ത് അതിനായി ഉപയോഗിക്കുന്ന ഡിവൈസ് ഒഴികെ മറ്റുള്ള ഡിവൈസുകള്‍ വൈഫൈയില്‍ നിന്ന് ഒഴിവാക്കിയിടുക.
വൈഫൈ റൂട്ടര്‍ സ്ഥാപിച്ചിരിക്കുന്ന സ്ഥലവും ഇന്‍റര്‍നെറ്റ് സ്‌പീഡ് കുറയുന്നതിന് കാരണമായേക്കാം. ചുമരിനടുത്തോ ഇലക്‍ട്രോണിക് ഉപകരണത്തിനടുത്തോ റൂട്ടര്‍ സ്ഥാപിക്കുന്നത് സിഗ്‌നല്‍ കുഴപ്പം ഉണ്ടാകാന്‍ കാരണമാകും.
ഹോം വൈഫൈ റൂട്ടറിന്‍റെ സ്ഥല പരിധി സാധാരണഗതിയില്‍ 100 അടിയാണ്. ഇതിനുള്ളില്‍ ഇരുന്ന് ജോലി ചെയ്യുക. വീടിന്‍റെ മധ്യഭാഗത്തായി റൂട്ടര്‍ സ്ഥാപിക്കുന്നത് സിഗ്‌നല്‍ മികച്ച രീതിയില്‍ വ്യാപിക്കാന്‍ സഹായിക്കും.
റൂട്ടര്‍ സോഫ്‌റ്റുവെയര്‍ ഉപയോഗിക്കുന്നതും സിഗ്‌നല്‍ റിപ്പിറ്റേഴ്‌സ് ഇന്‍സ്‌റ്റാള്‍ ചെയ്യുന്നതും വൈഫൈ കണക്ഷന്‍റെ സ്‌പീഡ് കൂട്ടാന്‍ സഹായിക്കും.