ഡെൽറ്റ പ്ലസ് വൈറസ് ബാധിച്ച് രാജ്യത്തെ ആദ്യമരണം മധ്യപ്രദേശിൽ റിപ്പോർട്ട് ചെയ്‌തു

അഭിറാം മനോഹർ| Last Modified വ്യാഴം, 24 ജൂണ്‍ 2021 (12:51 IST)
കൊവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഡെൽറ്റ പ്ലസ് ബാധിച്ചുള്ള ആദ്യമരണം മധ്യപ്രദേശിൽ റിപ്പോർട്ട് ചെയ്‌തു. മധ്യപ്രദേശിലെ ഉജ്ജയിനിൽ ചികിത്സയിലായിരുന്ന സ്ത്രീയാണ് മരണപ്പെട്ടത്.

ജീനോം സീക്വൻസിങ്ങിലൂടെയാണ് ഡെൽറ്റാ പ്ലസ് വകഭേദമാണിതെന്ന് കണ്ടെത്തിയതെന്ന് ഉജ്ജയിൻ കൊവിഡ് നോഡൽ ഓഫീസർ പറഞ്ഞു. ഈ സ്ത്രീയുടെ ഭർത്താവിനും കൊവിഡ് പോസിറ്റീവായിരുന്നു. ഇതുവരെ മധ്യപ്രദേശിൽ അഞ്ച് പേർക്കാണ് ഡെൽറ്റ പ്ലസ് വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. മധ്യപ്രദേശിന് പുറമെ കേരളം,മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് ഈ വൈറസ് വകഭേദം കണ്ടെത്തിയിട്ടുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :