ശ്രീനു എസ്|
Last Modified വ്യാഴം, 24 ജൂണ്‍ 2021 (12:00 IST)
രാജ്യത്ത് രണ്ടുവയസിനു മുകളിലുള്ള കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ ആരംഭിക്കുന്നു. കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്റെ മൂന്നാംഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയാകുന്നതോടെയാണ് വാക്‌സിനേഷന്‍ ആരംഭിക്കുന്നതെന്ന് എയിംസ് ഡയറക്ടര്‍ ഡോക്ടര്‍ രണ്‍ദിപ് ഗുലെറിയ അറിയിച്ചു. സെപ്റ്റംബര്‍- ഒക്ടോബര്‍ മാസത്തിലായിരിക്കും വാക്‌സിനേഷന്‍ ആരംഭിക്കുന്നത്.
ഗര്‍ഭിണികളില്‍ വാക്‌സിന്‍ കുത്തിവയ്ക്കുന്നതിന് അനുമതി തല്‍കാലം നല്‍കില്ല. ഭാരത് ബയോടെകിന്റെ കൊവാക്‌സിന്‍ 77.8 ശതമാനം ഫലപ്രദമാണെന്ന് വന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ഡിജിസി ഐ അംഗീകരിച്ചിരുന്നു.