അഭിറാം മനോഹർ|
Last Updated:
തിങ്കള്‍, 19 ജൂലൈ 2021 (15:27 IST)
കൊവിഡ് രണ്ടാം തരംഗത്തിൽ രാജ്യത്തെ 80 ശതമാനത്തിലേറെ പേരെ ബാധിച്ചത് ഡെൽറ്റാ വകഭേദമാണെന്ന് കൊവിഡ് ജീനോമിക് കൺസോർഷ്യം മേധാവി എൻകെ അറോറ. കൂടുതൽ വ്യാപനശേഷിയുള്ള മറ്റൊരു വകഭേദമുണ്ടായാൽ കൊവിഡ് കേസുകൾ ഇനിയും ഉയരാമെന്നും അദ്ദേഹം പറഞ്ഞു.
ആൽഫ വേരിയെന്റിനേക്കാൾ 40 മുതൽ 60 ശതമാനം വരെ വ്യാപനശേഷിയുള്ളവയാണ്
ഡെൽറ്റ വകഭേദം. ബ്രിട്ടൺ,അമേരിക്ക,സിങ്കപ്പൂർ എന്നിവയടക്കം എൺപതിലേറെ രാജ്യങ്ങളിൽ ഇതിനകം ഡെൽറ്റാ വകഭേദം എത്തിക്കഴിഞ്ഞു. ഇതിന്റെ വ്യാപനശേഷിയേയും മറ്റും പഠിച്ചുകൊണ്ടിരിക്കുന്നതേയുള്ളു. കഴിഞ്ഞ ഒക്‌ടോബറിലാണ് രാജ്യത്ത് ആദ്യമായി ഡെൽറ്റാ വ്ഏരിയെന്റിനെ കണ്ടെത്തിയത്. രാജ്യത്തെ 80 ശതമാനത്തിലേറെ പേരെയും രണ്ടാം തരംഗത്തിൽ ബാധിച്ചത് ഈ വകഭേദമാണ്. ഡോ അറോറ വ്യക്തമാക്കി.