സംസ്ഥാനത്ത് ബക്രീദിനോടനുബന്ധിച്ചുള്ള പൊതു അവധി ജൂലൈ 21 ലേക്ക് മാറ്റി

ശ്രീനു എസ്| Last Modified തിങ്കള്‍, 19 ജൂലൈ 2021 (13:59 IST)
സംസ്ഥാനത്ത് ബക്രീദിനോടനുബന്ധിച്ചുള്ള പൊതു അവധി ജൂലൈ 20 ല്‍ നിന്ന് ജൂലൈ 21 ലേക്ക് മാറ്റി സര്‍ക്കാര്‍ ഉത്തരവായി. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കു അവധി പ്രഖ്യാപിച്ചാണ് പൊതുഭരണ വകുപ്പ് ഉത്തരവായത്.

അതേസമയം ബക്രീദുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് മൂന്ന് ദിവസം ലോക്ക്ഡൗണ്‍ ഇളവുകള്‍ അനുവദിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. ഡല്‍ഹി മലയാളി പികെഡി നമ്പ്യാര്യാണ് അപേക്ഷ നല്‍കിയത്. ഉത്തര്‍പ്രദേശിലെ കാവടി യാത്രയ്ക്ക് എതിരെ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസില്‍ കക്ഷി ചേരാനാണ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്‍ അധ്യക്ഷനായ ബെഞ്ച് ഇന്ന് നമ്പ്യാരുടെ ആവശ്യം പരിഗണിക്കും. സുപ്രീം കോടതി സീനിയര്‍ അഭിഭാഷകന്‍ വികാസ് സിങ് ആണ് നമ്പ്യാര്‍ക്ക് വേണ്ടി ഹാജരാകുന്നത്. കേരളത്തിലും മഹാരാഷ്ട്രയിലും കോവിഡ് കേസുകള്‍ ഉയരുന്നത് ആശങ്കപ്പെടുത്തുന്നു എന്ന് പ്രധാനമന്ത്രി തന്നെ അഭിപ്രായപ്പെട്ടിട്ടും ആരോഗ്യ അടിയന്തിരാവസ്ഥയ്ക്ക് സമാനമായ സാഹചര്യത്തിലും ജനങ്ങളുടെ ജീവന്‍ വച്ച് സര്‍ക്കാര്‍ കളിക്കുകയാണെന്ന് അപേക്ഷയില്‍ ആരോപിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :