രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 38,164 പേര്‍ക്ക്; മരണം 499

ശ്രീനു എസ്| Last Modified തിങ്കള്‍, 19 ജൂലൈ 2021 (10:10 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 38,164 പേര്‍ക്ക്. 24 മണിക്കൂറിനിടെ 38,660 പേര്‍ രോഗമുക്തി നേടി. കൂടാതെ രോഗംമൂലം 499 പേരുടെ മരണം സ്ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,11,44,229 ആയി ഉയര്‍ന്നു.

ഇതുവരെ രാജ്യത്ത് രോഗം ബാധിച്ച് മരണപ്പെട്ടവര്‍ 4,14,108 ആണ്. നിലവില്‍ 4,21,665 പേരാണ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 40.68 കോടിയിലേറെപ്പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :