എല്ലാത്തരം ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിനെയും പ്രതിരോധിക്കും; സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവോവാക്‌സിന്‍ വരുന്നു

ശ്രീനു എസ്| Last Modified ഞായര്‍, 31 ജനുവരി 2021 (15:53 IST)
സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുതിയ കൊവിഡ് വാക്സിന്‍ ജൂണ്‍ മുതല്‍ വിതരണത്തിനുണ്ടാകുമെന്ന് ഡയറക്ടര്‍ സിപി നമ്പ്യാര്‍ പറഞ്ഞു. ഇപ്പോള്‍ വാക്സിന്റെ ട്രയല്‍ ആരംഭിച്ചിട്ടുണ്ട്. ഇത് എല്ലാത്തരം ജനിതക മാറ്റം വന്ന കൊറോണ വൈറസുകളെയും പ്രതിരോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോവോവാക്സ് എന്നാണ് പുതിയ വാക്സിന്റെ പേര്.

അമേരിക്കന്‍ കമ്പനി നോവാവാക്സുമായി ചേര്‍ന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച വാക്സിനാണിത്. ഈ വാക്സിന്റെ അമേരിക്കയില്‍ നടത്തിയ ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ 89.3 ശതമാനം ഫലപ്രാപ്തി കാണിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :