അനുബന്ധ വാര്‍ത്തകള്‍
- ഫെബ്രുവരി ഒന്നുമുതല്‍ സംസ്ഥാനത്ത് മദ്യത്തിന് വില കൂടും
- കാമിതാക്കള്‍ ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍
- ലോഗോ സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്നത്: മിന്ത്ര ലോഗോയില്‍ മാറ്റം വരുത്തി
- റിപ്പബ്ലിക് ദിനത്തില്‍ ത്രിവര്‍ണ പതാകയെ അപമാനിക്കുന്നത് കണ്ട് രാജ്യം അത്യന്തം ദുഃഖിച്ചു: പ്രധാനമന്ത്രി
- രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 13,052 പേര്‍ക്ക്; മരണം 127
യന്തിരന്‍ കോപ്പിയടി: സംവിധാനയകന്‍ ശങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്
സംവിധാനയകന്‍ ശങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്. 2010ല്‍ പുറത്തിറങ്ങിയ യന്തിരന്‍ കോപ്പിയടിച്ചതാണ് എന്ന കേസിലാണ് ചെന്നൈ എഗ്മോര്‍ മജിസ്‌ട്രേറ്റ് കോടതി ശങ്കറിനെതിരെ തിരിഞ്ഞത്. എഴുത്തുകാരന്‍ അരൂര്‍ തമിഴനാടനാണ് കേസിലെ വാദി. തന്റെ ജിഗുബ എന്ന ചെറുകഥ ശങ്കര്‍ മോഷ്ടിച്ച് സിനിമയാക്കിയെന്നാണ് കേസ്. കേസില്‍ ശങ്കറിന് നിരവധി തവണ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ശങ്കര്‍ കോടതിയില്‍ ഹാജരായില്ല. തുടര്‍ന്നാണ് കോടതിയുടെ കടുത്ത നടപടി.
1996ലാണ് ജിഗുബ എന്ന ചെറുകഥ പ്രസിദ്ധീകരിക്കുന്നത്. നായകനായും വില്ലനായും രജനീകാന്ത് തകര്‍ത്താടിയ സിനിമ ഇന്ത്യയിലെ വലിയ പണം വാരി സിനിമകളിലൊന്നുകൂടിയാണ്.